headerlogo
local

ഉള്ളിയേരി ഫെസ്റ്റ്; ശ്രദ്ധേയമായി വനിതോത്സവം

'ലിംഗ സമത്വവും സ്ത്രീ സുരക്ഷയും സാമൂഹിക ഉത്തരവാദിത്വം' സെമിനാർ അരങ്ങേറി

 ഉള്ളിയേരി ഫെസ്റ്റ്; ശ്രദ്ധേയമായി വനിതോത്സവം
avatar image

NDR News

27 Apr 2023 07:36 AM

ഉള്ളിയേരി: ഉള്ളിയേരി ഫെസ്റ്റിന്റെ മൂന്നാം ദിവസമായ വനിതോത്സവത്തിൽ 'ലിംഗ സമത്വവും സ്ത്രീ സുരക്ഷയും സാമൂഹിക ഉത്തരവാദിത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പി.പി. പ്രേമ മോഡറേറ്റർ ആയ സെമിനാറിൽ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി സുജ ബാലുശ്ശേരി എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു. 

        എ. ദേവി (ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ), ഗീത (ഐ.സി.ഡി.എസ്. സൂപ്പർവൈസർ) എന്നിവർ ചടങ്ങിൽ സാന്നിധ്യമായിരുന്നു. ചന്ദ്രിക പൂമടത്തിൽ സ്വാഗതവും രേഖ കടവത്ത് കണ്ടി നന്ദിയും പ്രകാശിപ്പിച്ചു.

        സെമിനാറിനു ശേഷം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലുള്ള വനിതകളുടെ വിവിധ കലാപരിപാടികൾ നടന്നു. വനിതകളുടെ വൻജന പങ്കാളിത്തം കൊണ്ട് വനിതോത്സവം ശ്രദ്ധേയമായി.

NDR News
27 Apr 2023 07:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents