ഉള്ളിയേരി ഫെസ്റ്റ്; 'യുവതയും ഭാവി കേരളവും' സെമിനാർ സംഘടിപ്പിച്ചു
സദസ്സിന് കുളിർമയേകി പാടിപ്പതിഞ്ഞ പഴയകാല ഗാനങ്ങൾ കോർത്തിണക്കിയ അല്ലിയാമ്പൽ കടവ് പരിപാടി
ഉള്ളിയേരി: ഫെസ്റ്റിന്റെ ഭാഗമായി 'യുവതയും ഭാവി കേരളവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡൻ്റ് എൽ.ജി. ലിജീഷ് മോഡറേറ്ററായ സെമിനാറിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്, യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് കിരൺജിത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രതിഭാ സംഗമത്തിൽ സിനിമ സംവിധായകൻ ഗിരീഷ് ദാമോദർ, ഗാനരചയിതാവ് മനു മഞ്ജിത്ത്, മേജർ പ്രജീഷ് എം.വി., ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മാധവി പി.കെ., നാരായണൻ പെരുവണ്ണാൻ, പുരുഷു ഉള്ളിയേരി, ഡോ.പി. സുരേഷ്, മുഹമ്മദ് പുതുശേരി, ജിജുലാൽ, അരുൺ പെരൂളി, നിധീഷ്, ഹാർദിക് എസ്., നിഷാൻ മുഹമ്മദ്, അതുൽ തോട്ടത്തിൽ തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത, വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ എന്നിവർ ആദരിച്ചു.
ചടങ്ങിൽ ഷാജു ചെറുക്കാവിൽ സ്വാഗതവും സുജാത നമ്പൂതിരി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് പാടിപ്പതിഞ്ഞ പഴയകാല ഗാനങ്ങൾ കോർത്തിണക്കി അല്ലിയാമ്പൽ കടവ് പരിപാടിയും സംഘടിപ്പിച്ചു.

