ഉള്ളിയേരി ഫെസ്റ്റ്; പ്രീ-ഫെസ്റ്റ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു
വാമൊഴി ചരിത്രരചന, മൊബൈൽ ഫോട്ടോഗ്രാഫി, കഥാരചന, കവിതാരചന, പ്രശ്‌നോത്തരി എന്നീ മത്സര ഇനങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്
ഉള്ളിയേരി: ഉള്ളിയേരി ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രീ-ഫെസ്റ്റ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. വാമൊഴി ചരിത്രരചന, മൊബൈൽ ഫോട്ടോഗ്രാഫി, കഥാരചന, കവിതാരചന, പ്രശ്‌നോത്തരി എന്നീ മത്സര ഇനങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.
വാമൊഴി ചരിത്രരചന മത്സരത്തിൽ ഗായത്രി ജെ. ചെറുവാട്ട് മീത്തൽ ഒന്നാം സ്ഥാനവും ഹാജറ ഒ.കെ. കുറ്റിയേരിപ്പറ്റ രണ്ടാം സ്ഥാനവും ജാൻ അഫ്രോസ് മുഹമ്മദ്, മാവിളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിഷ്ണുപ്രകാശ് വി.കെ., ദിവ്യാ ശ്രീജിത്ത്, രാജൻ ചാലിൽമീത്തൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കഥാരചനയിൽ ബിജു ശങ്കർ മപ്പുറത്ത്, അശോകൻ കോലത്തോളി, അരവിന്ദൻ എം.വി. എന്നിവരും കവിതാരചനയിൽ ഷബിന കെ., സുരേഖ തോട്ടത്തിൽ, ഷിജു കെ. പറങ്ങോടൻ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രശ്‌നോത്തരി മത്സരത്തിൽ വാർഡ് 5ലെ ഗായത്രി ജെ., ദിവ്യ വി.കെ. (ചെറുവാട്ട്) എന്നിവർ ഒന്നാം സ്ഥാനവും മൂന്നാം വാർഡിലെ വേദാസ് കൃഷ്ണ എ.എം., അയന പി.എം. എന്നിവർ രണ്ടാം സ്ഥാനവും നേടിയപ്പോൾ എട്ടാം വർഡിലെ അശ്വതി എം.കെ., അശ്വന്ത് എം.സി., പതിനാലാം വാർഡിലെ രാജേഷ് കുമാർ എൻ.പി., സുധൻ ടി.കെ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡോ.എൻ.കെ. നിഷിത്ത്കുമാർ, ഡോ. എ. സുരേഷ് കുമാർ, ഡോ. ദീപ്തി സുരേഷ്, മോഹനൻ ചേനോളി, എം.കെ. പ്രകാശ് വർമ്മ, അഭിലാഷ് തിരുവോത്ത്, ലിതേഷ് കരുണാകരൻ, ബഷീർ പെരുമണ്ണ എന്നിവർ അടങ്ങിയ പാനലാണ് മത്സര ഫലങ്ങൾ പ്രഖ്യാപിച്ചത്.

