headerlogo
local

ഉത്സവരാവിന് കൊടിയിറങ്ങി; ഉള്ളിയേരി ഫെസ്റ്റിന് സമാപനം

സമാപന സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 ഉത്സവരാവിന് കൊടിയിറങ്ങി; ഉള്ളിയേരി ഫെസ്റ്റിന് സമാപനം
avatar image

NDR News

30 Apr 2023 10:57 PM

ഉള്ളിയേരി: ഉള്ളിയേരിയുടെ സാംസ്കാരിക ജീവിതത്തിന് ഉണർവേകി ഏഴു ദിവസങ്ങളായി നീണ്ടുനിന്ന ഉള്ളിയേരി ഫെസ്റ്റിന് കൊടിയിറങ്ങി. ഗിരീഷ് പുത്തഞ്ചേരി നഗറിൽ ഏഴു ദിവസങ്ങളിലും സെമിനാർ കലാസാംസ്കാരിക പരിപാടികൾ കാർണിവൽ എന്നിവയിൽ പതിനായിരങ്ങൾ സംബന്ധിച്ചു. 

        വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്രയോടെ 24ന് ആരംഭിച്ച പരിപാടി നിരവധി പ്രമുഖർ സംബന്ധിച്ചു. പ്രീഫെസ്റ്റ് മത്സരങ്ങളിൽ നിരവധി പ്രതിഭകൾ മാറ്റുരച്ചു. സമാപന സമ്മേളനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി അജിത അധ്യക്ഷത വഹിച്ചു. പ്രീ ഫെസ്റ്റ് മത്സര വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

        പി. നാസർ, എൻ. മുരളീധരൻ, ഉള്ളിയേരി ദിവാകരൻ, പി. സുധാകരൻ, കുഞ്ഞായൻ കോയ, കെ.വി. ബാല കുറുപ്പ്, എൻ.എ. ഹാജി, ചന്ദ്രിക പൂമടത്തിൽ, കെ.ടി. സുകുമാരൻ, കെ. ബീന, ടി.പി. ദിനേശൻ, ബേബി ടി.കെ., സി.എം. സന്തോഷ്, കാദർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം. ബാലരാമൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജു ചെറുക്കാവിൽ നന്ദിയും പറഞ്ഞു. തുടർന്ന് കാലിക്കറ്റ് സൂപ്പർ ബീറ്റ്സിന്റെ മെഗാ ഷോ നടന്നു. മെയ്ദിനം പ്രമാണിച്ച് കാർണിവൽ നാളെയും തുടരും.

NDR News
30 Apr 2023 10:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents