headerlogo
local

ഉള്ളിയേരി ഫെസ്റ്റ്; 'തൊഴിൽ മേഖല അവകാശങ്ങൾ വെല്ലുവിളികൾ' സെമിനാർ സംഘടിപ്പിച്ചു

സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം സദാനന്ദൻ എം.വി. സെമിനാറിൽ മോഡറേറ്ററായി

 ഉള്ളിയേരി ഫെസ്റ്റ്; 'തൊഴിൽ മേഖല അവകാശങ്ങൾ വെല്ലുവിളികൾ' സെമിനാർ സംഘടിപ്പിച്ചു
avatar image

NDR News

30 Apr 2023 07:40 AM

ഉള്ളിയേരി: ഫെസ്റ്റിന്റെ ആറാം ദിവസമായ ഡ്രൈവേഴ്സ് മീറ്റിൽ 'തൊഴിൽ മേഖല അവകാശങ്ങൾ വെല്ലുവിളികൾ' വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം സദാനന്ദൻ എം.വി. സെമിനാറിൽ മോഡറേറ്ററായി. ഭരണാധികാരികൾ കോർപ്പറേറ്റുകൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നെന്ന് സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി.കെ. സന്തോഷ് പറഞ്ഞു. 

        എ.ഐ.ടി.യു.സി. ജില്ലാ ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് സുനിൽ മോഹൻ, എച്ച്.എം.എസ്. മോട്ടോർ ആൻ്റ് എൻജിനീയറിങ് ലേബർ സെൻറർ കെ വി ബാലൻ എന്നിവർ സംസാരിച്ചു. സിനിമാ സീരിയൽ താരം രക്ഷാരാജ് മുഖ്യാതിഥിയായിരുന്നു. പഴയകാല ഡ്രൈവർമാരായ രാഘവൻ നായർ എൻ.പി., ബാലൻ നായർ മലയിൽ, രാഘവൻ നായർ സി.കെ., കൃഷ്ണൻ കുമ്മുള്ളി, കുഞ്ഞാലി അരിപ്പുറം എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ചടങ്ങിൽ ആദരിച്ചു. 

        ബേബി ടി.കെ., ഡ്രൈവേഴ്സ് നൈറ്റ് കൺവീനർ ബൈജു ആപ്പട, ഡ്രൈവേഴ്സ് നൈറ്റ് കമ്മിറ്റി ട്രഷറർ ബിജിത്ത് തുടങ്ങിയവർ സാന്നിധ്യമായിരുന്നു. വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിച്ച കരിങ്കാളി നാടൻപാട്ട് ഡ്രൈവേഴ്സ് മീറ്റിന് മാറ്റുകൂട്ടി. ഒള്ളൂർ ദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പാടത്തിൽ ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ നയിക്കുന്ന കാലിക്കറ്റ് സൂപ്പർ ബീറ്റ്സിന്‍റെ മെഗാഷോയും നടന്നു.

NDR News
30 Apr 2023 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents