headerlogo
local

ചക്കിട്ടപാറ ത്രിവേണി സൂപ്പർ മാർക്കറ്റിൽ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു

 ചക്കിട്ടപാറ ത്രിവേണി സൂപ്പർ മാർക്കറ്റിൽ സ്റ്റുഡന്റ് മാർക്കറ്റ് ആരംഭിച്ചു
avatar image

NDR News

10 May 2023 05:34 PM

ചക്കിട്ടപാറ: സ്കൂൾ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് നടപ്പിലാക്കിയ സ്റ്റുഡന്റ് മാർക്കറ്റ് ചക്കിട്ടപാറ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ആരംഭിച്ചു. ചക്കിട്ടപാറ ത്രിവേണി തല ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു.

       അദ്ധ്യയന വർഷാരംഭത്തിലെ കൃത്രിമ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് പദ്ധതി ആരംഭിച്ചത്. ത്രിവേണി നോട്ട് ബുക്കുകൾക്ക് പുറമെ വിവിധ കമ്പിനികളുടെ ഗുണമേൻമയേറിയ പഠന നോപകരണങ്ങൾ വിലക്കുറവിൽ സ്റ്റുഡന്റ് മാർക്കറ്റിൽ ലഭ്യമാണ്. 

       അഭിലാഷ് പി.എം. അദ്ധ്യക്ഷത വഹിച്ചു. യുനിറ്റ് ഇൻ ചാർജ്ജ് പ്രകാശ് കെ.കെ. സ്വാഗതവും ശ്രീനാഥ് കെ.എം. നന്ദിയും പറഞ്ഞു.

NDR News
10 May 2023 05:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents