ആദിവാസി ക്ഷേമസമിതി വാഹനജാഥയ്ക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി
ശെനിയാഴ്ച്ചയാണ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്.
ബാലുശേരി :കേന്ദ്രസർക്കാറിന്റെ ആദിവാസി വിരുദ്ധ നിലപാടുകൾ തിരുത്തുക, ദളിത് പീഡനം അവസാനിപ്പിക്കുക, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമ സമിതി (എകെഎസ്) നടത്തുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഉജ്വല വരവേൽപ്പ്.
കാസർകോട്, കണ്ണൂർ,വയനാട് ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയാണ് ശനിയാഴ്ച കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്.
11 മണിയോടെ അടിവാരത്തെത്തിയ ജാഥയെ സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ, തിരുവമ്പാടി, താമരശേരി ഏരിയാ സെക്രട്ടറിമാരായ വി കെ വിനോദ്, കെ ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു. കോടഞ്ചേരിയിൽ പി എ ജോർജ് കുട്ടി അധ്യക്ഷനായി. ഷിജി ആന്റണി സ്വാഗതം പറഞ്ഞു.
കൂട്ടാലിടയിൽ നടന്ന ജാഥാ സമാപനത്തിൽ സിപിഐ എം ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ജാഥാ ലീഡർ ഒ ആർ കേളു എം എൽ എ യെ ഷാളണിയിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം മെഹബൂബ്, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ്, ടി ഷാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. യോഗത്തിൽ സി എച്ച് സുരേഷ് അധ്യക്ഷനായി. ഗംഗാധരൻ കാപ്പുമ്മൽ സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ഒ ആർ കേളു എംഎൽഎ, ജാഥാ അംഗങ്ങളായ എം സി മാധവൻ, കെ കെ ബാബു, സീതാബാലൻ ശ്യാംകിഷോർ എന്നിവർ സംസാരിച്ചു.

