headerlogo
local

കരിപ്പൂരിൽ രണ്ട് കിലോഗ്രാം സ്വർണ്ണമിശ്രിതവുമായി ദമ്പതികൾ പിടിയിൽ

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണ്ണം.

 കരിപ്പൂരിൽ രണ്ട് കിലോഗ്രാം സ്വർണ്ണമിശ്രിതവുമായി ദമ്പതികൾ പിടിയിൽ
avatar image

NDR News

17 May 2023 11:11 AM

കരിപ്പൂർ:കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 2 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചു . ചൊവ്വാഴ്ച രാത്രി ദുബായിൽനിന്നും സ്‌പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളാണ് പിടിയിലായത്.

 

ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

 

കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44) ഭാര്യ നടുവീട്ടിൽ ഷമീന (37)എന്നിവരാണ് പിടിയിലായത്. ഷറഫുദ്ധീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽനിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും ഷമീന അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

NDR News
17 May 2023 11:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents