രാജീവ് ഗാന്ധി ചരമദിനം; കുരുടി മുക്കിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി
രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

അരിക്കുളം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനം (മെയ് 21) രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടി മുക്കിൽ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ കമ്മിറ്റി ഭാരവാഹികളായ രാരുക്കുട്ടി, എസ്. മുരളിധരൻ, കൽപ്പത്തൂർ ശ്രീധരൻ, റിയാസ് ഊട്ടേരി, കെ.കെ. ബാലൻ, ശ്രീകുമാർ, അനിൽകുമാർ, ശ്രീധരൻ കണ്ണമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.