അവധിക്കാലം മറക്കാൻ കഴിയാത്ത അനുഭവങ്ങളുമായി ;കുഞ്ഞെഴുത്തിന്റെ മധുരം
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ. മനോജ്കുമാർ മണിയൂർ കൈയ്യെഴുത്ത് മാസികകളുടെ പ്രകാശനം നിർവ്വഹിച്ചു.
 
                        കുന്ദമംഗലം:കുന്ദമംഗലം ഉപജില്ലയിലെ വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ അവധിക്കാലം മറക്കാൻ കഴിയാത്ത അനുഭവ മായി. സാധാരണയായി ശേഷിപ്പുകൾ ഒന്നുമില്ലാതെയാണ് ഓരോ അവധിക്കാലം കടന്നുപോകുന്നതെങ്കിൽ ഈ വർഷം അതിൽ നിന്ന് വ്യത്യസ്ത മാക്കിയാണ് കുട്ടികൾ മാതൃക യായത്.
കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ കെ.ജെ പോളിൻ്റെ മനസ്സിൽ വിരിഞ്ഞ ആശയത്തെ ഹെഡ്മാസ്റ്റേഴ്സ് ഫോറം ഏറ്റെടുത്ത് വിജയിപ്പിക്കുകയാണു ണ്ടായത്. രണ്ടു മാസത്തെ അവധിക്കാലം പിന്നിടുമ്പോൾ ഓരോ കുട്ടിയുടെയും കൈവശം മനോഹരമായ ഒരു കുഞ്ഞു പുസ്തകം കൂട്ടായുണ്ട്. സ്വന്തം കഥകളും കവിതകളും വിദ്യാലയ അനുഭവങ്ങളും വീട്ടുവിശേഷങ്ങളും കരവിരുതുമെല്ലാം ഉൾക്കൊള്ളുന്ന ഒരു കുഞ്ഞു കൈയ്യെഴുത്ത് മാസിക. അവധിക്കാലത്ത് മുഴുവൻ സമയവും ടി.വി ക്കു മുമ്പിലും മൊബൈൽ ഫോണിലുമെല്ലാം ചിലവഴിക്കുന്ന കുട്ടികൾ ഈ അവധിക്കാലത്ത് നല്ലൊരു സമയം അവരുടെ സർഗ്ഗസൃഷ്ടികൾ പരിപോഷിപ്പിക്കാൻ വിനിയോഗിച്ച തിലുള്ള സന്തോഷത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.
അവധിക്കാല തനത് പ്രവർത്തന മെന്ന നിലയിൽ കുന്ദമംഗലം ഉപജില്ല എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്ത *കുഞ്ഞെഴുത്തിന്റെ മധുരം* എന്ന പ്രവർത്തനത്തിൽ സബ്ബ് ജില്ലയിലെ 42 ഓളം വരുന്ന സ്ക്കൂളുകളിലെ നാലായിരത്തോളം കുട്ടികളാണ് പങ്കാളികളായത്. ഉപജില്ല കാര്യാലയ ത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഈ കൈയെഴുത്ത് മാസികകൾ പ്രധാനാധ്യാപകരിൽ നിന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ ജെ പോൾ സ്വീകരിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ. മനോജ് കുമാർ മണിയൂർ കൈയ്യെഴുത്ത് മാസികകളുടെ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ നാടൻ പാട്ട് കലാകാരൻ ശ്രീ. ഗിരീഷ് ആമ്പ്ര മുഖ്യാതിഥിയായി പങ്കെടുത്തു. അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.ചന്ദ്രൻ ആശംസകൾ നേർന്നു. ശ്രീമതി.റോഷ്മ ജി.എസ് (എച്ച് എം ഫോറം പ്രസിഡന്റ്), ശ്രീ. വിനോദ് കുമാർ സി കെ (എച്ച് എം ഫോറം സെക്രട്ടറി) ശ്രീ. നാസർ (BRC കോ ഓർഡിനേറ്റർ) ശ്രീ. ഷെഫീഖ് അലി (എക്സൈസ് വകുപ്പ് ) എന്നിവർ സംസാരിച്ചു.
പ്രവേശനോൽസവത്തിൽ ഓരോ വിദ്യാലയത്തിലും ഈ കൈയ്യെഴുത്തു മാഗസിനുകളുടെ പ്രകാശനവും പ്രദർശനവുമൊരു ക്കും. തുടർന്ന് വായനാ വാരത്തിന്റെ ഭാഗമായി സബ്ബ് ജില്ലാതല കൈയ്യെഴുത്ത് മാസികാ പ്രദർശനം വിപുലമായി നടത്തുന്നതിനും കുട്ടികൾക്ക് സാഹിത്യകാരൻമാരു മായി സംവദിക്കുന്നതിനും അവസരമൊരുക്കുന്നതാണ്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            