തിക്കോടിയിൽ അടിപ്പാതയ്ക്ക് വേണ്ടി പകൽപ്പന്ത പ്രകടനം നടത്തി
അനുകൂല നടപടികളുണ്ടായില്ലെങ്കിൽ വ്യത്യസ്ത സമരമുറകൾ സ്വീകരിക്കേണ്ടി വരുമെന്ന് സംഘാടക സമിതി

തിക്കോടി: നിവേദനങ്ങൾ ഒരുപാട് നൽകിയിട്ടും, ഉത്തരവാദിത്തപ്പെട്ട അധികാരികളെ നിരന്തരം ബന്ധപ്പെട്ടിട്ടും, തിക്കോടിയിൽ ഹൈവെ അടിപ്പാത ഇന്നും ഒരു സ്വപ്നം മാത്രം. അധികാരികളുടെ മേൽ സമ്മർദം ചെലുത്താൻ വ്യത്യസ്ത സമരമുറകൾക്ക് നിരന്തരം രൂപം നൽകിയെങ്കിലും, ലിംഗ വ്യത്യാസമോ, കൊടും ചൂടിന്റെ തീക്ഷ്ണതയോ വകവെക്കാതെ നാട് ഒന്നടങ്കം പകൽപ്പന്ത പ്രകടനം നടത്തിയത് ഏറെ ശ്രദ്ധേയമായി.
പ്രശ്ന പരിഹാരത്തിന് ഇനിയും നടപടി സ്വീകരിക്കുന്നില്ലെങ്കിൽ വ്യത്യസ്ത സമരമുറകൾ സ്വീകരിക്കേണ്ടി വരുമെന്ന് സംഘാടക സമിതി അറിയിച്ചു. മുഹമ്മദലി, കെ.വി. സുരേഷ്, വി.കെ. അലി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗത്തിൽ വി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. എൻ.കെ. കുഞ്ഞബ്ദുള്ള, കളത്തിൽ ബിജു, ആർ. വിഷൻ, കെ.പി. ഷക്കീല, ഉമ്മർ അരീക്കര, ശ്രീധരൻ ചെമ്പുംചെല എന്നിവർ സംസാരിച്ചു.