കായണ്ണ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃ സമിതി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു

കായണ്ണ: കായണ്ണ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി., പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കായണ്ണ പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃ സമിതി ആഭിമുഖ്യത്തിൽ ദിശ - കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും, പേരാമ്പ്ര സി.ഡി.സി. ഡയറക്ടറും പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ പി. രാജീവൻ ക്ലാസിന് നേതൃത്വം നൽകി. നേതൃസമിതി ചെയർമാൻ പി.പി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ഷീബ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. രജിത, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഏ.സി. ശരൺ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻഷ കെ.ബി., പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഷിജു, ബിജി സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ അഭിലാഷ്. പി.എം. സ്വാഗതവും ടി.കെ. ദിനേശ് കുമാർ നന്ദിയും രേഖപ്പെടുത്തി.