headerlogo
local

യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.

 യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ അഞ്ചു പേർ കസ്റ്റഡിയിൽ
avatar image

NDR News

28 May 2023 11:43 AM

കോഴിക്കോട്:മാവൂർ റോഡിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപം സ്വകാര്യലോഡ്ജിന് മുമ്പിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേരെ പൊലിസ്‌ കസ്‌റ്റഡിയിലെടുത്തു. ശനിയാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ ഇവരെ പുതുപ്പാടിയിലെ വനത്തിൽ നിന്നും നടക്കാവ്‌ പൊലിസ്‌ പിടികൂടിയത്‌. 

 

 

 പാലക്കാട് അട്ടപ്പാടി സ്വദേശിയും മലപ്പുറം കൊണ്ടോട്ടിയിൽ താമസക്കാരനുമായ നിഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാൾ ടൈൽ വ്യാപാരിയാണ്. 

മാരുതി സ്വിഫ്റ്റ് കാറിൽ എത്തിയ ഇയാളെ ബൊലോറൊ ജീപ്പിലെത്തിയ അഞ്ചം​ഗ സംഘം ബലമായി ‍ കയറ്റിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ പറയുന്നു.പൊലീസെത്തി പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. 

സമീപത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. പിന്നീട് നിഷാദിന്റെ ഭാര്യ നടക്കാവ് പൊലീസിൽ പരാതി നൽകി. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. വയനാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന.

NDR News
28 May 2023 11:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents