കൊയിലാണ്ടി ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന് യാത്രയയപ്പ്
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: ഫയർ & റസ്ക്യൂ ഡിപ്പാർട്ട്മെൻറിൽ നിന്ന് വിരമിക്കുന്ന കൊയിലാണ്ടി ഫയർ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന് യാത്രയയപ്പ് നൽകി.എ.എസ്.ടി.ഒ. പ്രമോദ് പി കെ അധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. ആർ ഡി ഒ,തഹസിൽദാർ, റീജനൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, മുനിസിപ്പൽ ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, മറ്റു ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, മറ്റു സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, പൊതുജനങ്ങൾ, സുഹൃത്തുക്കൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അസോസിയേഷന്‍ ഭാരവാഹികൾ തുടങ്ങി നിരവധി മേഖലകളിൽ ഉള്ള ആളുകൾ സംഗമത്തിൽ പങ്കെടുത്തു.
കർമ്മ മേഖലയെ രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് ധന്യമാക്കിയാണ് സിപി ആനന്ദൻ പടിയിറങ്ങുന്നതെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ഒരേസമയം തൻറെ ഔദ്യോഗിക നിർവഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയിട്ടുണ്ടെന്നു എം എൽ എ പറഞ്ഞു. ചടങ്ങിൽ വിവിധ സംഘടനകളും വ്യക്തികളും സുഹൃത്തുക്കളും അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി.
27 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് സംതൃപ്തമായ മനസ്സോടുകൂടി ആണ് ഇറങ്ങുന്നത് എന്നും ഈ കാലയളവിൽ താൻ രക്ഷാ പ്രവർത്തനങ്ങളെ പറ്റിയും സഹപ്രവർത്തകരെ പറ്റിയും മറക്കാൻ പറ്റാത്ത അനുഭവങ്ങളെ പറ്റിയും സി പി ആനന്ദൻ സംസാരിച്ചു. മുൻ കാലങ്ങളിൽ അനുഭവിച്ച തിക്തമായ ജീവിത അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിൽ തന്നെ കരുത്തനായ സേനാംഗം ആക്കി മാറ്റിയത് എന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന് ശേഷവും തൻറെ പ്രവർത്തനങ്ങൾ സമൂഹത്തിൻറെ നന്മയ്ക്കും വികസനപ്രവർത്തനങ്ങൾക്കും വേണ്ടി മാറ്റി വയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രദീപ് നന്ദി പറഞ്ഞു.

