സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്ര കേരളത്തിലും അനുവദിക്കണം; ഹരിത കുടുംബശ്രീ
ശരീഫ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു

പൂനത്ത്: തമിഴ് നാട്ടിലും, കർണാടകയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് പോലെ കേരളത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പുതിയൊട്ടുമുക്ക് ഹരിത കുടുംബശ്രീ യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
ശരീഫ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. നഫീസ പി.സി., ജമീല ഇ.പി., സുബൈദ ഇ.പി., സീമ സന്തോഷ് , സൈനബ, കദീജ, സുഹ്റ ഇ.പി. എന്നിവർ പ്രസംഗിച്ചു.