സീനിയർ സിറ്റിസൺ ഫോറം ആദ്യകാല സാരഥികൾക്ക് ആദരവ്
ഇബ്രാഹിം തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി

തിക്കോടി: സീനിയർ സിറ്റിസൺ ഫോറം തിക്കോടി യൂണിറ്റ് സ്ഥാപിതമാക്കാൻ അക്ഷീണം പ്രവർത്തിച്ച ആദ്യകാല സാരഥികളായ തിക്കോടി രാമചന്ദ്രൻ, പി. നാണു എന്നിവരെ യൂണിറ്റ് സമ്മേളനം അനുസ്മരിച്ചു. ഇബ്രാഹിം തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി.
കെ. മുഹമ്മദലി, ബാലൻ കേളോത്ത്, പി. രാമചന്ദ്രൻ നായർ, ശാന്ത കുറ്റിയിൽ, പി.കെ. ശ്രീധരൻ, കെ. കരുണാകരൻ, യു.വി. ലീല, ആരതി ഗോപാലൻ എന്നിവർ സംസാരിച്ചു.