മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ വായനാദിനാഘോഷവും വിദ്യാരംഗം കലാവേദി ഉദ്ഘാടനവും
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
നടുവണ്ണൂർ: വായനാ ദിനമായ ജൂൺ 19 ന് പി.എൻ പണിക്കർ ദിനത്തിൽ മന്ദങ്കാവ് എ.എൽ.പി. സ്കൂൾ വായനാദിനാഘോഷ പരിപാടിയും വിദ്യാരംഗം കലാവേദിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു . നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം ഹരിചന്ദന മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ ചെയർ പെഴ്സൺ രജിത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി കുമാരി ഉപഹാര സമർപ്പണം നടത്തി. ഭരണ സമിതിയംഗം സുജ പി , അധ്യാപകരായ സിന്ധു , മഞ്ജുഷ ,ബി.ടി. സുധീഷ് എന്നിവർ സംസാരിച്ചു.

