കീഴരിയൂരിൽ 'ഹൃദയാദരം' പരിപാടി ശ്രദ്ധേയമായി
കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.

കീഴരിയൂർ : സർക്കാർ - എയിഡഡ് വിദ്യാലയങ്ങളിൽ പൂർവ്വാധ്യാപക - വിദ്യാർത്ഥി സംഗമം പതിവുകാഴ്ചയാണ്. എന്നാൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലാവുമ്പോൾ അത് ശ്രദ്ധേയമാവുന്നു. നടുവത്തൂർ നവീന കോളേജ് 1989-90 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികളും അവരുടെ അധ്യാപകരുമാണ് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയത്.
ഹൃദയാദരം പരിപാടിയുടെ തുടക്കത്തിൽ പ്രാർത്ഥനാ ഗീതം ആലപിച്ചും വിദ്യാർത്ഥികളുടെ ഹാജർ വിളിച്ചും അന്നത്തെ ക്ലാസ് മുറിയുടെ പുനരാവിഷ്കാരം നടത്തി. കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. എം.ഷീബ അധ്യക്ഷത വഹിച്ചു.
സി.പി. സുനിൽകുമാർ, പ്രേമൻ തണ്ടാങ്കണ്ടി, രജില ഇടപ്പള്ളി, ഷെറീന, ബി.രാഘവൻ, ഇടപ്പള്ളി സോമനാഥൻ, രാമചന്ദ്രൻ നീലാംബരി, ഇ. വിശ്വനാഥൻ , ടി നന്ദകുമാർ, സി.എം.വിനോദ്, കോണിൽ സതീശൻ, കുറുമയിൽ രമേശൻ, സി.കെ.ബാലകൃഷ്ണൻ, കെ.സത്യൻ, കെ. അഖിലൻ, കുറുമയിൽ സന്തോഷ്, ടി.സുരേഷ് ബാബു,ചന്ദ്രൻ കണ്ണോത്ത്, കെ.ടി.രമേശൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ശ്രീനിവാസൻ ഊത്തൂളി സ്വാഗതവും കെ.പി. സ്വപ്നകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.