മേപ്പയ്യൂർ നോർത്ത് എം എൽ പി സ്കൂൾ വായനാ വാരാചരണത്തിന് തുടക്കമായി
സ്കൂൾ മുൻ പ്രധാന അധ്യാപകനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ എം എം കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ: ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനത്തിൽ മേപ്പയൂർ നോർത്ത് എം എൽ പി സ്കൂളിൽ വായനാ ദിനം ആചരിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകനും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ എം എം കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക ബി.കെ പുഷ്പ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് കെ ഷിബീഷ് അധ്യക്ഷത വഹിച്ചു. സുധീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
പുസ്തകങ്ങളുടെയും അറിവിന്റെയും വിശാലമായ ലോകത്തെ പറ്റിയും , വായന സമുഹത്തിനു നൽകുന്ന സംഭാവന എത്ര വലുതാണെന്നുമുള്ള ബോധവും കുട്ടികളുമായുള്ള സംവാദത്തിലൂടെ അദ്ദേഹം പകർന്നു നൽകി.ആത്മിക എന്ന വിദ്യാർത്ഥിനി സ്കൂൾ ലൈബ്രറിക്കായ് പുസ്തകം കൈമാറി.

