headerlogo
local

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല എന്നതാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താത്തവര്‍ നേരിടാന്‍ പോകുന്നത്.

 പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
avatar image

NDR News

01 Jul 2023 11:11 AM

തിരുവനന്തപുരം:രാജ്യത്ത് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള 1000 രൂപ പിഴയോട് കൂടിയ സമയപരിധി ഇന്ന് അവസാനിക്കുന്നു. സമയപരിധി നീട്ടിനല്‍കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ വരാത്ത സാഹചര്യത്തില്‍ ആധാറുമായി ബന്ധിക്കാത്ത പാന്‍ കാര്‍ഡുകള്‍ 1961ലെ ആദായനികുതി നിയമപ്രകാരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല എന്നതാണ് പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്താത്തവര്‍ നേരിടാന്‍ പോകുന്നത്.

 

അസാധുവായാല്‍ ഒരുമാസത്തിനകം 1000 രൂപ നല്‍കി പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്. 2021 മാര്‍ച്ച് 31വരെ ഫീസൊന്നുമില്ലാതെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാമായിരുന്നു. പിന്നീട് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് സമയപരിധി നീട്ടി നല്‍കുകയായിരുന്നു. 2022 ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 500 രൂപ പിഴയോടെ ബന്ധിപ്പിക്കാമായിരുന്നു.

 

 

ജൂലൈ ഒന്നു മുതല്‍ പിഴ 1000 രൂപയാക്കി. വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍, 80 വയസിന് മുകളിലുള്ളവര്‍, അസം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ്- ആധാര്‍ ലിങ്കിങ് ആവശ്യമില്ല.

 

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ www.incometax.gov.inല്‍ ലോഗിന്‍ ചെയ്യുക. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ വിവരങ്ങളും പേരും മൊബൈല്‍ നമ്പറും നല്‍കണം. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ഓപ്ഷന്‍ തെരെഞ്ഞെടുത്ത് തുടരുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ചുള്ള സന്ദേശം ഫോണില്‍ ലഭിക്കും.

 

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടേ കാര്യങ്ങള്‍ ഇവയാണ്. www.incometax.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക. അതില്‍ ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കിയ ശേഷം ഇ പേ ടാക്സിലൂടെ പിഴയടക്കാനായി കണ്ടിന്യു എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഒടിപി ലഭിച്ച ശേഷം തുറന്നു വരുന്ന പേജിലെ പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അസ്സസ്‌മെന്റ് വര്‍ഷം 2024 -25 എന്നും പേമെന്റ് ടൈപ്പ് അദര്‍ റെസിപ്റ്റ്‌സ് എന്ന് തെരഞ്ഞെടുക്കുക. തുടര്‍ന്ന് കണ്ടിന്യു ചെയ്തതിന് ശേഷം ഒരു ചെല്ലാന്‍ ലഭിക്കും. പണമടച്ച ശേഷം ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഫയലിങ് പോര്‍ട്ടല്‍ ഉപയോഗിക്കാം.

NDR News
01 Jul 2023 11:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents