കടിയങ്ങാട് തണലിന് നൗഫൽ നരിക്കോളി സ്കൂൾ ബസ് കൈമാറി മാതൃകയായി
മാതാവ് റാബിയ ഹജ്ജുമ്മയുടെ സ്മരണർത്ഥമാണ് തണലിലെ മക്കൾക്ക് വേണ്ടി സ്ക്കൂൾ ബസ് നൽകിയത്.

കടിയങ്ങാട് : പ്രവാസി വ്യാപാര പ്രമുഖനും വലിയ മനുഷ്യസ്നേഹി യുമായ നൗഫൽ നരിക്കോളി, മാതാവ് റാബിയ ഹജ്ജുമ്മയുടെ സ്മരണർത്ഥം തണലിലെ മക്കൾക്ക് വേണ്ടി പതിനേഴു ലക്ഷത്തി എഴുപതിനായിരം രൂപ വിലവരുന്ന സ്ക്കൂൾ ബസ് കടിയങ്ങാട് തണൽ-കരുണ സ്കൂൾ കാമ്പസിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് കുടുംബ സമേതം താക്കോൽ എൽപിച്ചു കൊണ്ടു നിർവഹിച്ചു.
നൗഫലിൻ്റെ പിതാവ് നരിക്കോളി അബ്ദുല്ലഹാജി ,ഭാര്യ പിതാവ് പി.കെ. പോക്കർ ഹാജി, സഹോദരങ്ങളായ ഫൗസിയ ,സറീന, റാഷിദ് ,ബ്രദർ ഇൻലോ അബൂബക്കർ ആര്യപ്പറ്റ മക്കളായ റെഹാൻ വായിസ് ,റെസ റാബിയ, മുഹമ്മദ് അർമാൻ ഒപ്പം നാസർ ചിങ്ങിണി ,അബ്ദുസലാം ഒ.കെ, സുബൈദ തേരേം വള്ളി എന്നിവരും സംബന്ധിക്കുകയുണ്ടായി.
ഖത്തർ തണൽ സാരഥികളായ മാണിക്കോത്ത് അബ്ദുസമദ് മുനവ്വർ അലി കെ.എം ,പി ടി എ പ്രസിഡണ്ട് ബാബു ആയഞ്ചേരി, കെ.എം. മുഹമ്മദലി ,ടി.കെ.റിയാസ്, അബ്ദുല്ലാ സൽമാൻ എന്നിവർ ആശംസകൾ നേർന്നു.സഫിയ ടീച്ചർ പ്രാർത്ഥനാ ഗാനം ആലപിച്ചു. പി.കെ. നവാസ് മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ ജോബി ജോൺ നന്ദിയും പറഞ്ഞു.