ലോക ജനസംഖ്യാ ദിനം ;ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വീണ വി.എം ഉദ്ഘാടനം ചെയ്തു.

മേലടി: ലോക ജനസംഖ്യാ ദിനാചരണത്തിൻ്റെ ഭാഗമായി മേലടി സി.എച്ച് സി ബ്ലോക്ക് തല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്കിലെ വിവിധ പഞ്ചായത്തിൽ നിന്നുള്ള ദമ്പതിമാർ പങ്കെടുത്ത പരിപാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വീണ വി.എം ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്‌പെക്ടർ ബൈജുലാൽ അദ്ധ്യക്ഷത വഹിച്ചു.സന്തോഷത്തിനും സമൃദ്ധിക്കും കുടുംബാസൂത്രണ മാർഗ്ഗങ്ങൾ എന്ന വിഷയത്തെ കുറിച്ച് പബ്ലിക് ഹെൽത്ത് നഴ്സ് ബീന ക്ലാസ് എടുക്കുകയുണ്ടായി.
ജനസംഖ്യാ നിയന്ത്രണത്തിൻ്റെ അനിവാര്യത പുതിയ കാലഘട്ട ത്തിൽ എന്ന വിഷയത്തെ കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ പ്രകാശൻ.കെ ക്ലാസെടുത്തു. ജനസംഖ്യാ ദിന സന്ദേശവും പ്രതിജ്ഞയും ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഷിജി വി.എം പകർന്നുകൊടുത്തു. ബിന്ദു (P.R.O) സ്വാഗതവും ബിന്ദു PHN നന്ദിയും രേഖപെടുത്തി.