പാലിയേറ്റീവിനെ മറക്കാതെ ടി.എം.ബിയും കുടുംബവും
പാലിയേറ്റീവ് ഏരിയ രക്ഷാധികാരി എം. കുഞ്ഞമ്മദ് സഹായധനം ഏറ്റുവാങ്ങി

നൊച്ചാട്: വിശേഷാവസരങ്ങളിലും പാലിയേറ്റീവിനെ മറക്കാതെ ടി.എം.ബിയും കുടുംബവും. മകളുടെ വിവാഹാഘോഷങ്ങൾക്ക് ഇടയിലാണ് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവിലേക്ക് സഹായം എത്തിച്ചു നൽകിയത്. തെക്കെ മൊടോങ്ങൽ ബാലകൃഷണൻ - വത്സല ദമ്പതികളാണ് മകൾ അശ്വതിയുടെ വിവാഹത്തോടനുബന്ധിച്ചാണ് പാലിയേറ്റീവിന്റെ സാന്ത്വന നിധിയിലേക്കുള്ള സഹായം നൽകിയത്.
പാലിയേറ്റീവ് ഏരിയ രക്ഷാധികാരി എം. കുഞ്ഞമ്മദ് സഹായധനം ഏറ്റുവാങ്ങി. ചടങ്ങിൽ കെ.സി. ബാബുരാജ്, സി.കെ. ബാലൻ, എൻ.പി. ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായി.