headerlogo
local

മെഗ എജ്യുവിഷൻ 2030 വിദ്യാഭ്യാസ ഫണ്ട് ഉദ്ഘാടനം ചെയ്തു

"മെഗാ" ഉപദേശക സമിതി ചെയർമാൻ ഇ.കെ. അഹദ് മൗലവി ഉദ്ഘാടനം നിർവഹിച്ചു

 മെഗ എജ്യുവിഷൻ 2030 വിദ്യാഭ്യാസ ഫണ്ട് ഉദ്ഘാടനം ചെയ്തു
avatar image

NDR news

21 Jul 2023 01:18 PM

ഏക്കാട്ടൂർ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന മോഡേൺ എജുക്കേഷൻ ഗൈഡൻസ് അസോസിയേഷൻ (മെഗ) ഉന്നത വിദ്യാഭ്യാസ ഗൈഡൻസ് എജുവിഷൻ 2030 വിദ്യാഭ്യാസ ഗൈഡൻസിന്റെ ഫണ്ട് മെഗ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എ.ബി.സി. റഷീദിൽ നിന്ന് സ്വീകരിച്ച് "മെഗാ" ഉപദേശക സമിതി ചെയർമാൻ ഇ.കെ. അഹദ് മൗലവി ഉദ്ഘാടനം ചെയ്തു.

      ഹാരിസ് കെ. അധ്യക്ഷനായി. എജ്യുവിൻ 2030 ടാലന്റ് ടെസ്റ്റിലൂടെ തെരെഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക വ്യക്തിഗത പരിശീലനം, പാഠ്യ പാഠ്യേതര വിഷങ്ങളിൽ പ്രത്യക കോച്ചിംഗ്, മത്സരപരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം എന്നിവ നൽകി ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

      ക്ലാസ്സുകൾക്ക് കുഞ്ഞായൻ കെ., വി.പി. ശേഖരൻ എന്നിവർ നേതൃത്വം നൽകി. കെ.എം. അബ്ദുസ്സലാം, അബ്ദുൽ ജലീൽ കെ., നൗഷാദ് വി.കെ., റാഷിദ് കേളോത്ത് തുടങ്ങിയവർ സംസാരിച്ചു. ജസീല ടി.പി., ഫാത്തിമ ജെഫ്രീ വി.കെ., ഫസീല വി.പി. എന്നിവർ പരിപാടി കോഡിനേറ്റ് ചെയ്തു.

NDR news
21 Jul 2023 01:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents