മാക്കൂട്ടം AMUP സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു
ശിൽപശാല എം എൽ എ അഡ്വ: പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.
 
                        കുന്നമംഗലം :കുന്നമംഗലം ഉപജില്ല വർക്ക് എക്സ്പീരിയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന LED പുനരുപയോഗ ശിൽപ്പ ശാല മാക്കൂട്ടം AMUP സ്കൂളിൽ വെച്ച് നടന്നു. ശില്പശാലയിൽ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കുട്ടികളും അധ്യാപകരും പങ്കെടുത്തു.
ശിൽപശാല എം എൽ എ അഡ്വ: പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഉപജില്ല ഓഫീസർ കെ. ജെ പോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ ശ്രീ അബ്ദുൾ ജലീൽ സ്വാഗതവും മുഖ്യാതിഥിയായി ശ്രീ എം എ ജോൺസൺ ( ദർശനം, കോഴിക്കോട് ), HM ഫോറം ട്രെഷറർ ശ്രീ യൂസഫ് സിദ്ദിഖ്, കൺവീനർ ദീപ തമ്പി എന്നിവർ സംസാരിച്ചു.
മാക്കൂട്ടം AMUP സ്കൂളിലെ സാജിത് ക്ലാസിനു നേതൃത്വം നൽകി. ഊർജ്ജ സംരക്ഷണവും വേസ്റ്റ് മാനേജ്മെന്റും എങ്ങനെ പരിഹരിക്കാം എന്നുള്ളതായിരുന്നു ഈ ശില്പശാലയുടെ ലക്ഷ്യം. കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുക്കുകയും തങ്ങൾ കൊണ്ടുവന്ന ഫ്യൂസായ എല്ലാ എൽഇഡി ബൾബുകളും നന്നാക്കി പ്രവർത്തിപ്പിച്ചു. കൂടാതെ സാധാരണ ഒരു ഫാനിനെ BLDC ഫാനാക്കി മാറ്റി എങ്ങനെ ഊർജ്ജ സംരക്ഷണം നടത്താമെന്നും ശില്പശാലയിൽ അവതരിപ്പിച്ചു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            