headerlogo
local

വായനമാസാചരണസമാപനവും സ്കൂൾ മലയാളസമിതി ഉദ്ഘാടനവും

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

 വായനമാസാചരണസമാപനവും സ്കൂൾ മലയാളസമിതി ഉദ്ഘാടനവും
avatar image

NDR News

22 Jul 2023 10:31 PM

നടുവണ്ണൂർ: കുട്ടികളിൽ മാതൃഭാഷയോടുള്ള സ്നേഹവും ഭാഷാപ്രയോഗശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെ 
മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന  മലയാള സമിതിയുടെയും വായനാ മാസാചരണസമാപനത്തിന്റെയും ഉദ്ഘാടനം  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് നിർവ്വഹിച്ചു. പ്രശസ്ത കഥാകൃത്ത് സുധ സുരേഷ് മുഖ്യാതിഥിയായിരുന്നു. 

      യോഗത്തിൽ പി.ടി.എ പ്രസിഡണ്ട്  അനീഷ്.കെ.പി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകളുടെ സമാഹാരം സുധ സുരേഷ് പ്രകാശനം ചെയ്തു.  ഭരണ സമിതിയംഗം സുജ.പി,കേശവൻ കാവുന്തറ, സജിന പുതിയോട്ടിൽ,  സിന്ധു. പി.എം.കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 

     
      മലയാളസമിതിയുടെ കൺവീനർ ഹെഡ്മിസ്ട്രസ് മിനികുമാരി.ടി.കെ സ്വാഗതവും സ്കൂൾ ലീഡർ ആയിഷ യുംന നന്ദിയും പറഞ്ഞു.

NDR News
22 Jul 2023 10:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents