headerlogo
local

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെങ്ങളത്ത് കണ്ടി കടവിൽ സർവകക്ഷി യോഗം ചേർന്നു

വിമർശകരുടെ പോലും ആദരവ് പിടിച്ചുപറ്റാൻ കഴിഞ്ഞ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സി. സുധീഷ് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

 ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെങ്ങളത്ത് കണ്ടി കടവിൽ സർവകക്ഷി യോഗം ചേർന്നു
avatar image

NDR News

24 Jul 2023 05:08 PM

 മന്ദങ്കാവ്:മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെങ്ങളത്ത് കണ്ടി കടവിൽ സർവകക്ഷി യോഗം ചേർന്നു.

  വിമർശകരുടെ പോലും ആദരവ് പിടിച്ചുപറ്റാൻ കഴിഞ്ഞ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെ ന്നും, പൊതുപ്രവർത്തകർക്ക് അദ്ദേഹത്തിൽ നിന്ന് മാതൃകയുൾ ക്കൊള്ളാൻ കഴിയണമെന്നും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുധീഷ് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

  വിവിധ കക്ഷി പ്രതിനിധികളായ   കെ. നാരായണൻ, ബഷീർ കുന്നുമ്മൽ, എം സുധാകരൻ, കൂന്തിലോട്ട് ആനന്ദൻ, ശശിധരൻ കാർത്തിക, ബഷീർ കണിശൻ, വി. പി അജിത്കുമാർ, കെ ടി കെ റഷീദ് തുടങ്ങിയവർ സംസാരിച്ചു. കെ പി സത്യൻ സ്വാഗതവും എം ശ്രീധരൻ നന്ദിയും പറഞ്ഞു.

NDR News
24 Jul 2023 05:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents