നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് അതിഥി തൊഴിലാളികൾക്ക് പരിക്ക്
ചാത്ത്യാട്ട് താഴ കുനിയിൽ ഫൈസലിന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്.
വടകര:കല്ലേരിയിൽ നിർമാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. അതിഥി തൊഴിലാളികളായ സൽമാൻ, ഷാക്കിർ എന്നിവർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൽമാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാത്ത്യാട്ട് താഴ കുനിയിൽ ഫൈസലിന്റെ വീടാണ് കനത്ത മഴയിൽ തകർന്നത്. മുകൾ നിലയുടെ ബീമിന്റെ കോൺക്രീറ്റ് നടന്നുകൊണ്ടിരിക്കെ താഴത്തെ ബീമും സ്ലാബും പൊട്ടിവീഴുകയായിരുന്നു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മഴക്കാലത്ത് വീട് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികളിൽ ജാഗ്രത പാലിക്കണമെന്ന് ലെൻസ്ഫെഡ്. അത്യാവശ്യമല്ലാത്ത പ്രവൃത്തികള്‍ മഴക്കാലത്ത് മാറ്റിവയ്‌ക്കുന്നതാണ് ഉചിതം. നിർമാണത്തിനുപയോഗിക്കുന്ന വെട്ടുകല്ലുകൾ ഈർപ്പം തട്ടി പതംവരുന്നതാണ് തകർന്നുവീഴാനുള്ള കാരണം.

