ഏക സിവിൽ കോഡ് രാജ്യത്ത് മതസഹോദര്യം ഇല്ലാതാക്കും-മാ സുബ്രഹ്മണ്യൻ
ചെറുത്തുനിൽപ്പിൽ തമിഴ്‌നാട് ജനതയും സർക്കാരും മുൻനിരയിലുണ്ടാകുംമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്:ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കം രാജ്യത്ത് മതസാഹോദര്യം ഇല്ലാതാക്കുമെന്ന് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ മാ സുബ്രഹ്മണ്യൻ പറഞ്ഞു.
മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ‘ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാനാത്വത്തിൽ ഏകത്വത്തിന്റെ പൊരുളറിയാത്ത പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്.
ഏതു മതം സ്വീകരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. വിവിധ മതങ്ങളും ആചാരങ്ങളും നിലവിലുള്ള ഇന്ത്യയിൽ ഏക സിവിൽകോഡ് പ്രായോഗികമല്ല. ഇത് രാജ്യത്തെ ശിഥിലമാക്കും. ഏക സിവിൽകോഡിനെതിരായ ചെറുത്തുനിൽപ്പിൽ തമിഴ്‌നാട് ജനതയും സർക്കാരും എപ്പോഴും മുൻനിരയിലുണ്ടാകും. തമിഴ്‌നാട്ടിലും ശക്തമായ എതിർപ്പാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.