കൊയിലാണ്ടിയിൽ വെർച്വൽ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം
കൊയിലാണ്ടി ജി വി എച്ച് എസ് എസ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷാമിലിൻ്റെ വീട്ടിൽ എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു.

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോട് നടപ്പിലാക്കുന്ന കിടപ്പിലായ കുട്ടികൾക്കു വേണ്ടിയുള്ള വെർച്വൽ ക്ലാസ് റൂം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു. പന്തലായനി ബി ആർ സി യിലെ കൊയിലാണ്ടി ജി വി എച്ച് എസ് എസ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് ഷാമിലിൻ്റെ വീട്ടിൽ എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു.
കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവം വെർച്വൽ ക്ലാസ് റൂമിലൂടെ സാധ്യമാകാൻ വേണ്ടിയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു , പന്തലായനി ബി പി സി ഉണ്ണികൃഷ്ണൻ കെ , ജി വി എച്ച് എസ് എസ് കൊയിലാണ്ടി പ്രധാനാധ്യാപിക കെ അജിതകുമാരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
വാർഡ് കൗൺസിലർ കെ എം നജീബ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സന്ധ്യാ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.