കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലനം
അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ പ്രഥമ ശുശ്രൂഷ നൽകി സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ട്രോമ കെയർ കോഴിക്കോട്.

കുറ്റ്യാടി : ട്രോമാ കെയര്‍ കോഴിക്കോട്, കുറ്റ്യാടി ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ട്രോമാകെയര്‍ (ട്രാക്ക്) വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. പരിപാടി 'ട്രാക്ക്' പ്രസിഡന്റും മുൻ എസ് പി യുമായ അഡ്വ. സി എം പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. ട്രാക്ക് ജില്ലാ സെക്രട്ടറി കെ രാജ ഗോപാൽ പ്രവർത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി.
പ്രഥമ ശുശ്രൂഷ, നേതൃത്വ പരിശീലനം, റോഡ് സേഫ്റ്റി എന്നീ വിഷയങ്ങളില്‍ യഥാക്രമം ഓർത്തോ പീഡിക് സർജൻ ഡോ.ലോഗേഷൻ നായർ,എച് ആർ ഡി ട്രൈനർ പി ഹേമ പാലൻ, മുൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണർ ഡോ. മുഹമ്മദ് നജീബ് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്രയും വേഗം പ്രഥമ ശുശ്രൂഷ നൽകി സുരക്ഷിതമായ രീതിയിൽ ആശുപത്രിയിൽ എത്തിക്കുക എന്നത് മുഖ്യ പ്രവർത്തന ലക്ഷ്യം ആയി പ്രവർത്തിക്കുന്ന സംഘടനയാണ് ട്രോമ കെയർ കോഴിക്കോട്.
കോളേജ് വൈസ് പ്രിൻസിപ്പൽ നസീം അടുക്കത്ത്, പ്രോഗ്രാം കൺവീനർ അമൃത തുടങ്ങിയവർ സംസാരിച്ചു.ട്രാക്കിനുള്ള കോളേജിന്റെ ഉപഹാരം സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ മിർസബ് ആയഞ്ചേരി കൈമാറി.ട്രൈനിങ്ങിൽ പങ്കെടുത്തവർക്ക് വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു.