headerlogo
local

മഞ്ഞപ്പുഴ- രാമൻപുഴ പുനരുജ്ജീവന, സമഗ്ര വികസനത്തിനായി പനങ്ങാട്ട് ശില്പശാല സംഘടിപ്പിച്ചു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു

 മഞ്ഞപ്പുഴ- രാമൻപുഴ പുനരുജ്ജീവന, സമഗ്ര വികസനത്തിനായി പനങ്ങാട്ട് ശില്പശാല സംഘടിപ്പിച്ചു
avatar image

NDR News

06 Aug 2023 11:40 AM

ബാലുശ്ശേരി :ബാലുശ്ശേരി മണ്ഡലം വികസന മിഷന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിക്കുന്ന മഞ്ഞപ്പുഴ- രാമൻപുഴ പുനരുജ്ജീവന സമഗ്ര വികസനത്തിന്റെ ഭാഗമായി പനങ്ങാട് ഗ്രാമ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

     നവ കേരള മിഷൻ മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ എക്സ്പെർട്ട് കെ ഷിബിൻ പദ്ധതി വിശദീകരണം നടത്തി. മത്സ്യ ബന്ധനത്തിന്റെ വിപുലീകരണം, ഉൾനാടൻ മത്സ്യബന്ധനം, പുഴ സംരക്ഷണത്തിന് ജനകീയ ക്യാമ്പയിനുകൾ നടത്തുക, ഫണ്ടുകൾ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങി മഞ്ഞപ്പുഴയുടെ സമഗ്രവും മാതൃകാപരവുമായ പ്രവൃത്തി നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

       മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, ബ്ലോക്ക് കോർഡിനേറ്റർ പി കെ ബാലകൃഷ്ണൻ, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ സഫ ഫർഹിൻ എ എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി എൻ ഡി ജെയ്സൺ സ്വാഗതവും പഞ്ചായത്ത് കൺവീനർ ഷിബിൻ കണ്ടോത്ത് നന്ദിയും പറഞ്ഞു.

NDR News
06 Aug 2023 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents