എം.ബി.ബി.എസ്. പ്രവേശനം നേടിയ മുഹമ്മദ് റാഷിഖ് ഉമ്മിണിയത്തിനെ അനുമോദിച്ചു
രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പ്രവർത്തകർ വീട്ടിലെത്തിയാണ് അനുമോദനം അറിയിച്ചത്

അരിക്കുളം: ഉന്നത വിജയം നേടി കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ മുഹമ്മദ് റാഷിഖ് ഉമ്മിണിയത്തിനെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു.
ശ്രീധരൻ കണ്ണമ്പത്ത് ഷാൾ അണിയിച്ചു. യൂസഫ് കുറ്റിക്കണ്ടി ഉപഹാരം നൽകി. റിയാസ് ഊട്ടേരി, മുഹമ്മദ് എടച്ചേരി, ഗിരീഷ് പാറോൽ എന്നിവർ സംസാരിച്ചു.