ഓണം സ്പെഷ്യൽ ഡ്രൈവ്; മൈക്രോവേവ് മലയിൽ എക്സൈസ് വേട്ട
മൈക്രോവേവ് മലയിൽ നിന്നും വാകമോളിയിൽ നിന്നുമായി പിടിച്ചെടുത്തത് 410 ലിറ്റർ വാഷ്

അരിക്കുളം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഐ.ബി. യൂണിറ്റും സംയുക്തമായി കൊയിലാണ്ടി റേഞ്ചിലെ പ്രധാന വാറ്റു കേന്ദ്രമായ കീഴരിയൂർ മൈക്രോവേവ് മലയിൽ നിന്നും അരിക്കുളം വാകമോളി ഭാഗത്തുനിന്നുമായി 410 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
കൊയിലാണ്ടി റെയിഞ്ചിലെ പ്രിവന്റിവ് ഓഫിസർ പി.സി. ബാബുവിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് കേസ്സുകൾ കണ്ടെടുത്തത്. പാർട്ടിയിൽ കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രജിത്ത് വി., പി.ഒ. അമ്മത് കെ.സി., സി.ഇ.ഒ. ദീൻ ദയാൽ, ഡബ്ല്യൂ.സി.ഇ.ഒ. ഷൈനി ബി.എൻ., ഡ്രൈവർ മുബഷീർ എന്നിവരും പങ്കെടുത്തു. പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.