headerlogo
local

ഓണം സ്പെഷ്യൽ ഡ്രൈവ്; അഞ്ചുലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

കട്ടിപ്പാറ കേളൻമൂല വട്ടപ്പൊയിൽ മനീഷ് ശിവൻ (35) ആണ് പിടിയിലായത്

 ഓണം സ്പെഷ്യൽ ഡ്രൈവ്; അഞ്ചുലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
avatar image

NDR News

11 Aug 2023 02:41 PM

താമരശ്ശേരി : അഞ്ചുലിറ്റർ ചാരായം ബൈക്കിൽ കടത്തിക്കൊണ്ടുവന്ന യുവാവ് താമരശ്ശേരി എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. കട്ടിപ്പാറ കേളൻമൂല വട്ടപ്പൊയിൽ മനീഷ് ശിവൻ (35) ആണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെയാണ് മനീഷ് ശിവൻ അറസ്റ്റിലായത്.

      പ്രിവന്റീവ് ഓഫീസർ പ്രിയരഞ്ജൻദാസിന്റെ നേതൃത്വത്തിൽ സി.ഇ.ഒ. മാരായ മനീഷ്, ആഷ് കുമാർ, ഡ്രൈവർ ഷിദിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഐ.ബി. പ്രിവൻറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെത്തുടർന്ന് ചമൽ കേളൻമൂല ഭാഗത്തുവെച്ചാണ് മനീഷ് ശിവനെ പിടികൂടിയത്.

NDR News
11 Aug 2023 02:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents