ഉള്ളിയേരി 19-ാംമൈലിൽ പിക്കപ്പ് വാൻ മതിലിലിടിച്ച് മറഞ്ഞു ; രണ്ടുപേർക്ക് പരിക്ക്
വാൻ ഡ്രൈവർ ആദർശ്, സഹായി രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്
ഉള്ളിയേരി : കൊയിലാണ്ടി-മുക്കം സംസ്ഥാനപാതയിലെ ഉള്ളിയേരി 19-ാംമൈലിൽ പിക്കപ്പ് വാൻ മതിലിലിടിച്ച് മറിഞ്ഞു. വാൻ യാത്രക്കാർക്ക് പരിക്കേറ്റു. വാനിൽ രണ്ടു പേരുണ്ടായിരുന്നു.വാൻ ഡ്രൈവർ ആദർശ്, സഹായി രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.
വിവിധകേന്ദ്രങ്ങളിൽ നൽകാനുള്ള വാഹനങ്ങളുടെ ചില്ലുമായി കോട്ടയത്തുനിന്ന് വരുകയായിരുന്നു വാൻ. അപകടത്തിൽ വാനിലുണ്ടായിരുന്ന ചില്ല് മുഴുവനും തകർന്നു.വയനാട്, കോഴിക്കോട് ജില്ലകളിൽ വിതരണംചെയ്യാനുള്ളതായിരുന്നു ചില്ല്.
രണ്ടുലക്ഷംരൂപയുടെ ചില്ലാണ് നഷ്ടപ്പെട്ടതെന്ന് വാനിന്റെ ഉടമ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 6.30-നാണ് അപകടമുണ്ടായത്.

