അരിക്കുളം കെ.പി.എം.എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ എൽ ഇ ഡി നിർമ്മാണ ശില്പശാല
എൽ ഇ ഡി സ്റ്റേറ്റ് ട്രെയിനറും കെ.സ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറുമായ സാബിർ മലപ്പുറം ശില്പശാലക്ക് നേതൃത്വം നൽകി.
അരിക്കുളം: കെ.പി.എം.എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. എൽ ഇ ഡി കിറ്റ് ഉപയോഗിച്ച് ബൾബ് നിർമ്മിക്കുകയും, ഉപയോഗ ശൂന്യമായ എൽ ഇ ഡി റിപ്പയറിംഗ് നടത്തി പ്രകാശിതമാക്കിയതും കുട്ടികളിൽ വലിയ കൗതുകമുണ്ടാക്കി.
എസ് എസ് എൽ സി പാഠഭാഗത്ത് പഠിക്കാനുള്ള എൽ ഇ ഡി സ്വന്തമായി നിർമ്മിച്ച് സന്തോഷത്തോടെ അവർ വീട്ടിലേക്ക് കൊണ്ടുപോയി. ഹെഡ് മാസ്റ്റർ കെ.പി. അബദുറഹ്മാൻ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. എൽ ഇ ഡി സ്റ്റേറ്റ് ട്രെയിനറും കെ.സ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറുമായ സാബിർ മലപ്പുറം ആണ് ശില്പശാലക്ക് നേതൃത്വം നൽകിയത്.
സ്റ്റാഫ് സെക്രട്ടറി വി.സി ഷാജി അധ്യക്ഷത വഹിച്ചു. വിജയോത്സവം കൺവീനർ കെ. ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എനർജി ക്ലബ്ബ് കൺവീനർ കെ.വി.ഷർജിന നന്ദി പറഞ്ഞു.

