headerlogo
local

ഖരമാലിന്യം നിറഞ്ഞ് അഴുക്കുചാലിലെ വെള്ളം ഒഴുകിപ്പോകുന്നില്ല

മക്കട ന്യൂവിക്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതിനൽകി

 ഖരമാലിന്യം നിറഞ്ഞ് അഴുക്കുചാലിലെ വെള്ളം ഒഴുകിപ്പോകുന്നില്ല
avatar image

NDR News

14 Aug 2023 09:26 AM

കക്കോടി : ചെറുകുളം റോഡിൽ ശശീന്ദ്രാബാങ്ക് മുതൽ ഒറ്റത്തെങ്ങുവരെയുള്ള ഭാഗത്ത് അഴുക്കുചാലിൽ മാലിന്യം നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നു. 500 മീറ്ററോളം ദൂരത്തിൽ ഇരുഭാഗത്തും പ്ലാസ്റ്റിക് കുപ്പികൾ, മറ്റു പാഴ് വസ്തുക്കൾ തുടങ്ങിയവ കെട്ടിക്കിടക്കുകയാണ്. വെള്ളം കറുപ്പുനിറമായിട്ടുണ്ട്. കൊതുകും കൂത്താടിയും പെരുകുന്നുണ്ട്.

     സമീപത്തെ വീടുകളിൽ കിണറുകളിലെ കുടിവെള്ളത്തെയും ഇത്‌ ബാധിക്കുന്നുണ്ട്‌. ഉറവയിലൂടെയെത്തുന്ന മാലിന്യം കലർന്ന വെള്ളം കുടിവെള്ളത്തെ മലിനമാക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇവിടെ ചാലുകൾ പൂർണമായും സ്ലാബിട്ട് മൂടാത്തതിനാൽ മാലിന്യംതള്ളുന്ന പ്രവണതയുമുണ്ട്. മക്കട ന്യൂവിക്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതിനൽകി.

NDR News
14 Aug 2023 09:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents