headerlogo
local

കക്കൂസ് മാലിന്യ നിക്ഷേപം; സഹികെട്ട് ജനങ്ങൾ

വെള്ളം കെട്ടിനിൽക്കുന്ന വയലിൽ മാലിന്യം ഒഴുക്കുന്നതുമൂലം സമീപത്തെ കിണറുകളും മലിനമാകുകയാണ്

 കക്കൂസ് മാലിന്യ നിക്ഷേപം; സഹികെട്ട് ജനങ്ങൾ
avatar image

NDR News

16 Aug 2023 09:48 PM

രാമനാട്ടുകര : ബൈപ്പാസിൽ കക്കൂസ് മാലിന്യം ഒഴുക്കൽ തുടർക്കഥയാകുന്നു. ഇതുമൂലം സഹികെട്ട് സമീപവാസികളും യാത്രക്കാരും. കഴിഞ്ഞ ദിവസം ബൈപ്പാസിൽ ഭാരത് ബെൻസ് ഷോറൂമിനു സമീപം വയലിൽ കക്കൂസ് മാലിന്യം ഒഴുക്കി. കിഴക്കുഭാഗത്തെ സർവീസ് റോഡിനോട് ചേർന്നാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. 

     ആറുവരിപ്പാതയുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്.അതിനെ തുടർന്ന് റോഡിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. സദാസമയവും വാഹനങ്ങൾ പോകുന്ന ഇവിടെ എങ്ങനെയാണ് ടാങ്കർലോറി നിർത്തി മാലിന്യം ഒഴുക്കുന്നതെന്ന് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സമീപവാസികൾ.

     ബൈപ്പാസിൽ അറപ്പുഴയ്ക്കും പാറമ്മൽ ഭാഗത്തിനും ഇടയിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നത് പതിവായിരിക്കുകയാണ്. വെള്ളം കെട്ടിനിൽക്കുന്ന വയലിൽ മാലിന്യം ഒഴുക്കുന്നതുമൂലം സമീപത്തെ കിണറുകളും മലിനമാകുകയാണ്. മാലിന്യം ഒഴുക്കിയ നിരവധി സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

NDR News
16 Aug 2023 09:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents