ദുരന്തമുഖങ്ങളിൽ രക്ഷകരാകാൻ ഇനി വനിതകളും
87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ പ്രവേശനം നേടി സേവന രംഗത്തേക്ക് ചുവടുവെക്കുന്നത്
മുക്കം : അഗ്നിരക്ഷാസേനയിൽ ഇനി വനിതകളും. 87 വനിതകൾ ഫയർ വുമൺ തസ്തികയിൽ പ്രവേശനം നേടി. ദുരന്തമുഖങ്ങളിൽ രക്ഷകരാകാൻ ഇവർ സേവന രംഗത്തേക്ക് ചുവടുവെക്കുകയാണ്. ഇതിൽ 13 പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്.
അഗ്നിരക്ഷാസേനയിൽ പി.എസ്.സി. വഴി ആദ്യമായാണ് വനിതകൾ പ്രവേശനം നേടുന്നത്. പ്ലസ്റ്റു വാണ് അടിസ്ഥാന യോഗ്യതയെങ്കിലും എം.എസ്സി.മുതൽ എം.ഫിൽ വരെയുള്ളവർ സേനയുടെ ഭാഗമാകുന്നുണ്ട്.ആറുമാസം തൃശ്ശൂർ ഫയർ സർവീസ് അക്കാദമിയിലും തുടർന്ന് ആറുമാസം ഫയർ സ്റ്റേഷനിലും പരിശീലനം പൂർത്തിയാക്കിയശേഷം ഇവർ വിവിധ അഗ്നിരക്ഷ നിലയങ്ങളുടെ ഭാഗമാകും.

