കാൽനടയാത്രക്കാർക്ക് ഭീഷണിയായി കൊണ്ട് നടപ്പാതയിൽ കെട്ടിടാവശിഷ്ടങ്ങൾ
സമീപ പ്രദേശത്തുള്ള നാല് സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അടക്കമുള്ളവർ ഉപയോഗിക്കുന്ന നടപ്പാതയാണിത്

കോഴിക്കോട് : സെയ്ന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിന് സമീപം കോൺവെന്റ് റോഡിലെ നടപ്പാതയിലെ കെട്ടിടാവശിഷ്ടങ്ങൾ അപകടഭീഷണി ഉയർത്തുന്നു.സമീപ പ്രദേശത്തുള്ള നാല് സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അടക്കമുള്ളവർ ഉപയോഗിക്കുന്ന നടപ്പാതയാണിത്.
രാവിലെയും വൈകീട്ടും ഇതിലൂടെയുള്ള വിദ്യാർഥികളുടെ യാത്ര ദുഷ്കരമാക്കുന്നു. വാഹനങ്ങളുടെ തിരക്കേറിയ സമയമാണിത്. കൂടാതെ മഴക്കാലമാകുമ്പോൾ ഇവിടംമുഴുവൻ മലിനജലം ദിവസങ്ങളോളം കെട്ടിക്കിടക്കുന്നു. ഈ പ്രശ്നത്തിന് പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.