സംസ്കൃത അധ്യാപക ഫെഡറേഷൻ നിവേദനം കൈമാറി
ഉപജില്ലാ സെക്രട്ടറി ദീപേഷ് ഇ. നിവേദനം കൈമാറി

ചോമ്പാല: സംസ്കൃത അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ചോമ്പാല ഉപജില്ലാ ഓഫിസർക്കു കൈമാറി. എൽ.പി. വിഭാഗത്തിലും സംസ്കൃത അധ്യാപകരെ നിയമിക്കുക, സ്കൂൾ കലോത്സവ മാന്വൽ അപാകതകൾ പരിഹരിക്കുക, സംസ്കൃതം സ്പെഷ്യൽ ഓഫീസറെ നിയമിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംസ്കൃത അധ്യാപക സംഘടനയുടെ (കെ.എസ്.ടി.എഫ്.) നേതൃത്വത്തിലുള്ള നിവേദനസമർപ്പണം.
ചോമ്പാല എ.ഇ.ഒ. ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ എ.ഇ.ഒ. സപ്ന ജൂലിയറ്റിന് ഉപജില്ലാ സെക്രട്ടറി ദീപേഷ് ഇ. നിവേദനം കൈമാറി. പ്രസ്തുത ചടങ്ങിൽ അനുപമ കെ., ദാമോദരൻ വി., മഞ്ജു പാർവതി, നിധിൻ ബി.എസ്. എന്നിവർ പങ്കെടുത്തു. കേരളത്തിലെ മുഴുവൻ ഉപജില്ലകളിലും ഈ പ്രതിഷേധ പരിപാടി നടക്കുന്നുണ്ട്.