സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ "ഒരുവട്ടം കൂടി" പരിപാടി വിജയത്തിലേക്ക്
മൂടാടി പഞ്ചായത്ത് പതിനാറാം വാർഡിലെ വീമംഗലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി

മൂടാടി: സി.കെ.ജി എം.എച്ച്.എസ്.എസ് (ചിങ്ങപുരം) പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ " ഒരു വട്ടം കൂടി " യുടെ ഭാഗമായ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് പതിനാറാം വാർഡിലെ വീമംഗലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ഉൽഘാടനം ചെയ്തു.
വികസനകാര്യ ക്ഷേമസമിതി അംഗവും വാർഡ് മെമ്പറുമായ എ.കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ പി.ഫൗസിയ, പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ്, അസി: സെക്രട്ടറി ഗിരീഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ അഖില കൃഷിക്കൂട്ടം കൺവീനർ എം.വി.ബാബു,എന്നിവർ പങ്കെടുത്തു.