അനധികൃത വഴിയോര കച്ചവടം ;വ്യാപാരികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
കൂട്ടാലിടയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്ക് മുൻപാകെയാണ് നിവേദനം നൽകിയത്.

കൂട്ടാലിട : വലിയ വാടക നൽകി യും അഡ്വാൻസ് നൽകിയും ലൈസെൻസെടുത്തു കച്ചവടം നടത്തുന്ന വ്യാപാരികളെ നോക്ക് കുത്തികളാക്കി ഉത്സവ സീസണു കളിൽ തെരുവ് കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടാലിടയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
ഒരുഭാഗത്ത് തഴച്ചു വളരുന്ന വൻകിട ഓൺലൈൻ കച്ചവടവും അതിനിടയിൽ തെരുവ് കച്ചവടവും കൊണ്ട് പിടിച്ചു നില്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ.
കൂട്ടാലിടയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി കളായ മമ്മുക്കുട്ടി (മലബാർ ) ഹാമിദ്, പ്രീതിലാൽ ,ബഷീർ കെ എന്നിവർ ചേർന്ന് ഇതിനെതിരെ കോട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമർപ്പി ക്കുകയുണ്ടായി.