സ്പൈമോക് കോരപ്പുഴ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
മിനിമാരത്തൺ, തോണിതുഴയൽ, പൂക്കളമത്സരം, കുട്ടികളുടെയും സ്ത്രീകളുടേയും നാട്ടരങ്ങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു

കോരപ്പുഴ : സ്പൈമോക് കോരപ്പുഴ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മിനിമാരത്തൺ, തോണിതുഴയൽ, പൂക്കളമത്സരം, കുട്ടികളുടെയും സ്ത്രീകളുടേയും നാട്ടരങ്ങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതിനു പുറമെ മതസൗഹാർദം വിളംബരം ചെയ്ത പുഴയിൽ ഒഴുകിനടന്ന ഫ്ളോട്ട്, ചെണ്ടവാദ്യം, തിരുവാതിരക്കളി, ഒപ്പന, കലാസന്ധ്യ, ഗാനമേള തുടങ്ങിയ കലാപരിപാടികൾ നടത്തി.
സ്പൈമോക് പ്രസിഡന്റ് എ.കെ. ബിനിൽ പതാക ഉയർത്തി. ടി.കെ. രാമൻ അധ്യക്ഷനായി. പി.സുകുമാരൻ, പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.സമാപനസമ്മേളനം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് സമ്മാനദാനം നിർവഹിച്ചു.