വിലക്കയറ്റം നാടിനെ ദുരിതത്തിലാഴ്ത്തി:എസ് ടി യു ജില്ലാ വൈ. പ്രസിഡൻറ് സി.പി കുഞ്ഞമ്മത്
മുയിപ്പോത്ത് അങ്ങാടി യിൽ നടത്തിയ കലം കമഴ്ത്തൽ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുയിപ്പോത്ത് :ക്രമാതീതമായ വിലക്കയറ്റം നാടിനെ ദുരിതത്തി ലാക്കിയതായും, ഇതു പിടിച്ചു നിർത്താൻ കഴിയാതെ സർക്കാർ നിസംഗത പുലർത്തുന്ന സമീപനം ഏറെ പ്രതിഷേധാർഹമാ ണെന്ന് എസ് ടി യു ജില്ലാ വൈ. പ്രസിഡൻറ് സി.പി.കുഞ്ഞമ്മത് പ്രസ്ഥാവിച്ചു.
ചെറുവണ്ണൂർ പഞ്ചായത്ത് എസ് ടി യുന്റെ നേതൃത്വത്തിൽ മുയിപ്പോത്ത് അങ്ങാടിയിൽ നടത്തിയ കലം കമഴ്ത്തൽ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.ഹസ്സയിനാർ അദ്ധ്യക്ഷം വഹിച്ചു.പേരാമ്പ്ര മണ്ഡലം എസ് ടി യു വൈ: പ്രസിഡന്റ് ചന്ദ്രൻ കല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. എൻ.എം.കുഞ്ഞബ്ദുല്ല, പി. കുഞ്ഞമ്മത് ഹാജി എന്നിവർ സംസാരിച്ചു.

