കാരയാട് ബോധികലാ സാംസ്കാരിക സമിതി അധ്യാപകരെ ആദരിച്ചു
കാരയാട് യു.പി. സ്കൂളിലെ പൂർവ്വാധ്യാപകരെയാണ് ആദരിച്ചത്

കാരയാട്: ബോധികലാ സാംസ്കാരിക സമിതി കാരയാട് യു.പി. സ്കൂളിലെ പൂർവ്വാധ്യാപകരായ തോട്ടപ്പുറത്ത് ദാമോദരൻ മാസ്റ്ററെയും, ബാലകൃഷ്ണൻ മാസ്റ്റർ, ശാരദ ടീച്ചർ ദമ്പതികളെയും അവരുടെ വീടുകളിൽ ചെന്ന് പൊന്നാടയണിച്ച് ആദരിച്ചു.
വി. ഗംഗാധരൻ, ടി. സലാം, ഗിരീഷ് നമ്പ്രത്ത്, കെ.വി. ബാലൻ, ഹരികൃഷ്ണൻ നമ്പ്രത്ത്, എം.എസ്. ദിനേഷ് എന്നിവർ നേതൃത്വം നൽകി.