headerlogo
local

മുക്കം ഹൈസ്കൂളിലെ പാചകപ്പുരയില്‍ നിന്നും അണലി വർഗ്ഗത്തിൽ പെട്ട വിഷപാമ്പിനെ പിടികൂടി

വനം വകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീമെത്തിയാണ് പാമ്പിനെ പിടികൂടി

 മുക്കം ഹൈസ്കൂളിലെ പാചകപ്പുരയില്‍ നിന്നും അണലി വർഗ്ഗത്തിൽ പെട്ട വിഷപാമ്പിനെ പിടികൂടി
avatar image

NDR News

07 Sep 2023 06:52 PM

മുക്കം: കോഴിക്കോട് മുക്കം ഹൈസ്കൂളിലെ പാചകപ്പുരയില്‍ നിന്നും വിഷപാമ്പിനെ പിടികൂടി.രാവിലെ 9 മണിയോടുകൂടിയാണ് മുക്കം ഹൈസ്കൂളിലെ പാചകപ്പുരയിൽ പാമ്പിനെ കണ്ടെത്തിയത്. സ്കൂൾ പരിസരം കാടുകയറി കിടക്കുന്നതിനാൽ ആണ് ഇത്തരത്തിൽ വിഷപ്പാമ്പിനെ കണ്ടെത്തിയതെന്ന് വിമർശനം ഉയരുന്നുണ്ട്.

    പാചകപ്പുരയിൽ ഉപയോഗിച്ചിരുന്ന ഒരു തുണിക്ക് അടിയിലായി ചുരുണ്ടു കിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ സ്കൂളില്‍ ജോലിക്ക് വന്ന പാചകക്കാരിയാണ് പാമ്പിനെ കണ്ടത്. ഉടന്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു

    വനം വകുപ്പിലെ റാപ്പിഡ് റെസ്പോണ്‍സ് ടീമെത്തിയാണ് പാമ്പിനെ പിടികൂടിയത്. ടീമംഗമായ കരീം കല്‍പൂര്‍ പാമ്പിനെ പിടികൂടി പ്രത്യേക ബാഗിലിടുകയായിരുന്നു. സ്കൂള്‍ വളപ്പിലുള്ള തൊടിയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പും കാടുമൂടിയ നിലയിലാണ്. അതിനാല്‍ തന്നെ ഈ ഭാഗത്ത് പാമ്പ് ഭീഷണിയുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

NDR News
07 Sep 2023 06:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents