നവാഗതർക്ക് സംഘടനാ പരിചയവുമായി സീനിയർ സിറ്റിസൺ ഫോറം
കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സ് എടുത്തു
അരിക്കുളം: സംഘടനയിൽ മെമ്പർമാർ വേറെയുണ്ടെങ്കിലും സംഘടനാ ലക്ഷ്യവും, പരിചയവും ഇല്ലാത്തവരാണ് അധികം പേരും. അവർക്കായി ദിശാ ബോധത്തിന്റെ വെട്ടവും, സംഘടനാ ലക്ഷ്യത്തിന്റെ വഴികളുമായി തിരുവങ്ങായൂർ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു .
കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സ് എടുത്തു. ജീവിതം അവനവനു വേണ്ടി മാത്രമല്ല, സമൂഹത്തിന് വെട്ടം പകരാൻ കൂടിയുള്ളതാണെന്നും, ആ തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ പ്രവർത്തകരുടെ ജീവിതം സന്തോഷകരമാക്കാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു .യൂണിറ്റ് സെക്രട്ടറി യു.പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അംഗങ്ങൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.

