headerlogo
local

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ജപ്തി കാനറ ബാങ്ക് നോട്ടീസ് പതിച്ചു

കെസി സെയ്തലവി എന്നയാളുടെ പേരിലുള്ള കെട്ടിടത്തിൽ വടകയ്ക്കാണ് പൊലീസ് സ്റ്റേഷന്‍

 കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ജപ്തി കാനറ ബാങ്ക് നോട്ടീസ് പതിച്ചു
avatar image

NDR News

15 Sep 2023 08:49 PM

കരിപ്പൂര്‍: കരിപ്പൂർ പൊലീസ് സ്റ്റേഷനില്‍ കാനറ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു . കെസി സെയ്തലവി എന്നയാളുടെ പേരിലുള്ള കെട്ടിടത്തിൽ വടകയ്ക്കാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെട്ട കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിച്ച് കാനറ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു.

    കെസി കോക്കനട്ട് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 5.69 കോടി രൂപയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. എന്നാല്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കാനറ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങി.

   60 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസ്. കരിപ്പൂരിലെ സ്വര്‍ണക്കടത്തടക്കമുള്ള കേസുകളില്‍ പ്രതികളെ പിടികൂടുന്ന പ്രധാന പൊലീസ് സ്റ്റേഷനാണ് ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്.

NDR News
15 Sep 2023 08:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents